CONSTITUTION
CONSTITUTION OF PRAVASI SNDP YOGAM FAMILY UNIT
(പ്രവാസി SNDP യോഗം കുടുംബയോഗം ഭരണഘടന)
1. Name (പേര്)
1.1 The name of the unit shall be Pravasi SNDP Yogam UK Unit Number —, Kudumba Yogam.
(കുടുംബയോഗത്തിന്റെ പേര് പ്രവാസി SNDP യോഗം UK യൂണിറ്റ് നമ്പർ —, കുടുംബയോഗം ആയിരിക്കും.)
⸻
2. Objectives (ലക്ഷ്യങ്ങൾ)
2.1 The objectives of the Family Unit shall be:
(കുടുംബയോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ:)
•To promote unity, peace, and social welfare among members.
(അംഗങ്ങൾക്കിടയിൽ ഐക്യവും സമാധാനവും സാമൂഹ്യക്ഷേമവും പ്രോത്സാഹിപ്പിക്കുക.)
•To practice and propagate the teachings of Sree Narayana Guru.
(ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങൾ പ്രചരിപ്പിക്കുകയും പാലിക്കുകയും ചെയ്യുക.)
•To foster spiritual, cultural, and family welfare programs.
(ആത്മീയ, സാംസ്കാരിക, കുടുംബക്ഷേമ പ്രവർത്തനങ്ങൾ നടത്തുക.)
•To accept and implement the decisions made by higher bodies like Pravasi SNDP Yogam UK and Regional Coordination Council (RCC).
(മേൽഘടകമായ പ്രവാസി SNDP യോഗം UK, RCC എന്നിവയുടെ തീരുമാനങ്ങൾ അംഗീകരിച്ചു നടപ്പിലാക്കുക.)
⸻
3. Membership (അംഗത്വം)
3.1 Family Membership (കുടുംബ അംഗത്വം)
•Any family that believes in the teachings of Sree Narayana Guru and supports the objectives of the organization can obtain membership.
(ശ്രീനാരായണ ഗുരുവിന്റെ ദർശനത്തിൽ വിശ്വസിക്കുകയും സംഘടനയുടെ ലക്ഷ്യങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന കുടുംബങ്ങൾക്ക് അംഗത്വം ലഭിക്കും.)
3.2 Permanent Membership (സ്ഥിരാംഗത്വം)
•Families who actively participate in the unit’s activities for at least one year shall be eligible for permanent membership.
(ഒരു വർഷം യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്ന കുടുംബങ്ങൾക്ക് സ്ഥിരാംഗത്വം ലഭിക്കും.)
•Any individual from a registered family who has paid the permanent membership fee shall automatically become a permanent member upon reaching the age of 18.
(സ്ഥിരാംഗത്വ ഫീസ് അടച്ച് രജിസ്റ്റർ ചെയ്ത കുടുംബത്തിലെ 18 വയസ്സ് തികഞ്ഞ ഏതൊരാളും സ്വമേധയാ സ്ഥിരാംഗമായി പരിഗണിക്കപ്പെടും.)
⸻
4. Structure and Governance (ഘടനയും ഭരണസംവിധാനവും)
4.1 The Family Unit shall have the following Office Bearers for a term of 3 years:
(കുടുംബയോഗത്തിൽ 3 വർഷം കാലാവധിയുള്ള താഴെപ്പറയുന്ന ഭാരവാഹികൾ ഉണ്ടായിരിക്കും.)
•President (പ്രസിഡന്റ്)
•Vice President (വൈസ് പ്രസിഡണ്ട്)
•Secretary (സെക്രട്ടറി)
•Treasurer (ട്രഷറർ)
•6 Executive Committee Members (6 എക്സിക്യൂട്ടീവ് അംഗങ്ങൾ)
•1 RCC Member (1 RCC അംഗം)
4.2 At least 3 women members must be part of the Executive Committee, and at least one woman must hold any of the four key positions: President, Vice President, Secretary, or Treasurer.
(ഭരണ സമിതിയിൽ കുറഞ്ഞത് 3 വനിത അംഗങ്ങൾ ഉണ്ടായിരിക്കണം. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ എന്നീ നാല് പ്രധാനസ്ഥാനങ്ങളിൽ ഒരു വനിത നിർബന്ധമാണ്.)
⸻
5. Election Process (തെരഞ്ഞെടുപ്പ് പ്രക്രിയ)
5.1 Elections for Office Bearers shall be conducted at the Annual General Meeting (AGM) or a Special General Meeting convened for that purpose.
(വാർഷിക പൊതുയോഗം (AGM) അല്ലെങ്കിൽ പ്രത്യേക പൊതുയോഗം വഴി ഭാരവാഹികളെ തെരഞ്ഞെടുക്കണം.)
5.2 Elections shall be held once every 3 years.
(3 വർഷം കൂടുമ്പോൾ തെരഞ്ഞെടുപ്പ് നടത്തണം.)
5.3 All members with permanent membership shall have the right to vote.
(സ്ഥിരാംഗത്വമുള്ള എല്ലാ അംഗങ്ങൾക്കും വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കും.)
⸻
6. Finance & Accounts (സാമ്പത്തിക കാര്യങ്ങൾ)
6.1 The Organization shall maintain a transparent and accountable financial system.
6.2 Sources of Income (സാമ്പത്തിക സ്രോതസ്സുകൾ)
•Registration Fee: £15 (one-time payment)
•Unit Registration Fee: £10 (one-time payment)
•Permanent Membership Fee: £5 per person above 18 years old
•Monthly Subscription: £5 per family (£3 to Unit Fund, £2 to Yogam Fund)
•Donations: Collected as per General Body decisions for special events and charity.
6.3 The Treasurer shall handle financial records and transactions responsibly.
(ട്രഷറർ സാമ്പത്തിക രേഖകളും ഇടപാടുകളും സൂക്ഷിച്ച് നിയന്ത്രിക്കണം.)
6.4 Transactions exceeding £500 shall require Executive Committee approval.
(£500 നു മുകളിൽ ഇടപാടുകൾക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്.)
6.5 All major financial transactions must be approved and signed by the President and Secretary.
(പ്രസിഡന്റും സെക്രട്ടറിയും ഒപ്പുവെച്ച് പ്രധാന സാമ്പത്തിക ഇടപാടുകൾ നടത്തണം.)
⸻
7. Meetings (യോഗങ്ങൾ)
7.1 Monthly Family Meetings shall be conducted to ensure active participation of all members.
(മാസത്തിൽ ഒരിക്കൽ കുടുംബയോഗം സംഘടിപ്പിച്ച് അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണം.)
7.2 Annual General Meeting (AGM) shall be conducted once a year.
(വാർഷിക പൊതുയോഗം വർഷത്തിൽ ഒരിക്കൽ നടത്തണം.)
7.3 Special General Meetings (SGM) can be called when necessary.
(ആവശ്യമായാൽ പ്രത്യേക പൊതുയോഗം വിളിക്കാം.)
⸻
8. Amendments & Dissolution (ഭരണഘടന ഭേദഗതികളും പിരിച്ചുവിടലും)
All decisions regarding amendments and dissolution shall be vested with the higher body.
(ഭരണഘടനാ ഭേദഗതികളും യൂണിറ്റിന്റെ പിരിച്ചുവിടലും മേൽഘടക തീരുമാനത്തിന് വിധേയമായിരിക്കും.)
⸻
This Constitution was adopted on [Date] and shall remain effective until amended.
(ഈ ഭരണഘടന [തീയതി] ന് അംഗീകരിച്ചു ഭേദഗതി വരുത്തുന്നത് വരെ പ്രാബല്യത്തിൽ തുടരും.)