ബഹുമാന്യരേ
Pravasi SNDP yogam UK യുടെ അഭിമുഘ്യത്തിൽ 171-ആം ശ്രീനാരായണ ഗുരുജയന്തി വളരെ വിപുലമായി ആഘോഷിയ്ക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരിയ്ക്കുന്നു.
ചിങ്ങമാസത്തിലെ ചതയദിനത്തിൽ , 07/09/25, ഞായറാഴ്ച്ച , ബ്രിസ്റ്റോളിൽ വച്ച് നടക്കുന്ന ആഘോഷങ്ങളിലേയ്ക്ക് നിങ്ങൾ ഓരോരുത്തരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
മെഗാതിരുവാതിര ,വർണാഭമായ ചതയ ഘോഷയാത്ര , കലാപരിപാടികൾ , സാസ്കാരിക സമ്മേളനം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള ആഘോഷങ്ങൾ രാവിലെ ഒൻപതിനാരംഭിച്ചു അഞ്ചുമണി യോടെ അവസാനിയ്ക്കുന്നതായിരിയ്കും.
തിരക്കേറിയ പ്രവാസം അനുഭവിച്ചു കൊണ്ടിരിയ്ക്കുന്നു നാമോരോരുത്തർക്കും, ശ്രീ ദീപുശാന്തിയുടെ പ്രധാന കാർമ്മികത്വത്തിൽ രാവിലെ നടക്കുന്ന ചതയദിന ഗുരു പൂജയിൽ പങ്കെടുത്തു , ശ്രീനാരായണ തൃപ്പാദങ്ങളുടെ അനുഗ്രഹം ലഭിയ്ക്കുവാനുള്ള അനുഗ്രഹം ഉണ്ടാകട്ടെ .
ഏവർക്കും ഓണാശംസകൾ നേർന്നുകൊണ്ട്.
Pravasi SNDP yogam UK